RSC DAMMAM ZONE

The Expatriate Divsion of SSF, Risala Bhavan, Dammam,Saudi Arabia
Mob:+966 553946983, +966 544877467, Email: [email protected]

News

RAMALAN CAMPAIGN

Posted by RSC Dammam Zone on August 14, 2013 at 5:07 PM

'ഖുർആൻ വിളിക്കുന്നു' 

ഐ.സി.ഫ്‌, ആർ.എസ്‌.സി കാമ്പയിന്‌ ഈദ്‌ ട്രിപ്പോടെ സമാപനം

 ദമ്മാം: 'ഖുർആൻ വിളിക്കുന്നു' എന്ന ശീർഷകത്തിൽ ഇസ്ലാമിക്‌ കൾച്ചറൽ ഫൗണ്ടേഷൻ ഓഫ്‌ ഇന്ത്യ (ഐ.സി.എഫ് യും രിസാല സ്റ്റഡി സർക്കിളും(ആർ.എസ്‌.സി സംയുക്തമായി നടത്തിയ റമാളാൻ കാമ്പയിന്‌ പ്രൗഢാജ്ജല സമാപ്തി. ജൂലൈ 05(വെള്ളിനു റമൾവാൻ മുന്നൊരുക്ക പരിപാടിയോടെ തുടക്കം കുറിച്ച പദ്ധതികളാണ്‌ ഇന്നലെ (ആഗസ്റ്റ്‌-11) ഈദ്‌ ട്രിപ്പോടെ സമാപനം കുറിച്ചത്‌. സാധാരണക്കാർക്ക്‌ ഉപയുക്തമാകുന്ന രീതിയിൽ ഖുർആൻ പാരായണ പഠനം സാധ്യമാക്കിയ പ്രതിദിന ഖുർആൻ ഹൽഖ, പ്രതിദിന ഇഫ്ത്വാർ വിരുന്നുകൾ, റഹമത്ത്‌-മഗ്ഫിറത്ത്‌-ഇത്ഖ്‌ പ്രഭാഷണങ്ങൾ, ഫാമിലി സംഗമം, സ്കൂൾ ഓഫ്‌ ഖുർആൻ, കാമ്പസ്‌ ഇഫ്ത്വാർ-സാന്ത്വനം വിഭവ സമാഹരണം, അശരണരോടൊപ്പം പദ്ധതിയനുസരുച്ച്‌ ലേബർ ക്യാമ്പുകൾ, തർഹീൽ മറ്റു പ്രയാസമനുഭവപ്പെടുന്നവർക്കുള്ള പ്രതിദിന ഇഫ്ത്വാർ കിറ്റ്‌ വിതരണം, വസ്ത്ര ശേഖരണവും അർഹരിലേക്ക്‌ വിതരണം ചെയ്യലും, തസ്കിയത്ത്‌ മീറ്റ്‌, ബദ്ര്സ്മൃതി, പ്രാർത്ഥനാ സംഗമം, സ്പെഷ്യൽ എക്സിക്യൂട്ടിവ്‌ മീറ്റ്‌, വിചാരസദസ്സ്‌, പെരുന്നാൾ ദിനത്തിലെ ഈദ്പുലരി, ?സ്നേഹോല്ലാസം? എന്ന പേരിൽ നടത്തിയ ഈദ്‌ ട്രിപ്പ്‌ എന്നിവയായിരുന്നു മുഖ്യ പദ്ധതികൾ. ഖുർആൻ ഹൽഖക്ക്‌ ആർ.എസ്‌.സി. നാഷണൽ ട്രൈനിംഗ്‌ സമിതി അംഗം മഹ്മൂദ്‌ സഖാഫി കുറ്റിക്കാട്ടൂരും, റഹ്മത്ത്‌, മഗഫിറത്ത്‌, ഇത്ഖ്‌ പ്രഭാഷണങ്ങൾക്ക്‌ യഥാക്രമം അഹ്മദ്‌ കുട്ടി സഖാഫി, സ്വാദിഖ്‌ സഖാഫി അൽ ജഫനി, മുഹമ്മദ്‌ കുഞ്ഞി അമാനി എന്നിവരും, നേതൃത്വം നൽകി. സ്കൂൾ ഓഫ്‌ ഖുർആനിൽ ഐ.സി.എഫ്‌ ദാഇ സൈദ്‌ സഖാഫി വയനാടും തസ്കിയത്ത്‌ മീറ്റിൽ ആർ.എസ്‌.സി. നാഷണൽ വൈസ്‌ ചെയർമാൻ അബ്ദുൽബാരി നദ്‌വിയും നായകത്വം വഹിച്ചു. ഫാമിലി സംഗമത്തിൽ എസ്‌.എസ്‌.എഫ്‌ ഇന്ത്യൻ നാഷണൽ ട്രഷറർ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സ്പെഷ്യൽ എക്സിക്യൂട്ടിവ്‌ മീറ്റ്‌ ആർ.എസ്‌.സി. നാഷണൽ വിസ്ഡം കൺവീനർ നൗഫൽ ചിറയിൽ നിയന്ത്രിച്ചു. “ഹരിത രാഷ്ട്രീയത്തിന്റെ ജീവിത പരിപ്രേക്ഷ്യം” എന്ന തലക്കെട്ടിൽ നടന്ന വിചാരസദസ്സ്‌ ഐ.സി.എഫ്‌ നാഷണൽ ട്രഷറർ അബ്ദുൽ റഹ്മാൻ സഖാഫി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ഹദീദ്‌ വടകര, ഖിളർ മുഹമ്മദ്‌, യൂസുഫ്‌ ഫാളിലി സംബന്ധിച്ചു. ഈദ്‌ പുലരിയിൽ ആർ.എസ്‌.സി. ദമ്മാം സോൺ വൈസ്‌ ചെയർമാൻ ഫിറോസ്ഖാൻ സഅദി ഈദ്സന്ദേശം നൽകി. മക്ക, മദീന, മദായിൻ സ്വാലിഹ്‌, ഖൈബർ, എന്നിവടങ്ങളിലേക്ക്‌ സ്നേഹോല്ലാസം എന്ന പേരിൽ നടത്തിയ ഈദ്‌ ട്രിപ്പ്‌ ആർ.എസ്‌.സി. ദമ്മാം സോൺ ചെയർമാൻ ഹസൻ സഖാഫി ചിയ്യുർ നയിച്ചു. മൊയ്തു മുസ്ലിയാർ ആറുവാൾ കാമ്പയിൽ കോർഡിനേറ്റർ ആയിരുന്നു. മറ്റു സോൺ-സെൻട്രൽ നേതാക്കളായ അഹ്മദലി കോഡൂർ, സമദ്‌ മുസ്ലിയാർ, ശഫീഖ്‌ ജൗഹരി, അഹ്മദ്‌ തോട്ടട, നൗഷാദ്‌ വേങ്ങര, അൻവർ കളറോഡ്‌, ജഅ​‍്ഫർ സ്വാദിഖ്‌ എന്നിവർ കാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

 


Categories: None

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

Already a member? Sign In

0 Comments